കൊച്ചി: സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ സംഭവങ്ങളിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈകോടതി. അടുത്തിടെയുണ്ടായ സംഭവങ്ങളും അതിന്‍റെ കാരണങ്ങളും ഉത്തരവാദികൾക്കെതിരെ സ്വീകരിച്ച നടപടികളും സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
കാസർകോട് ചെറുവത്തൂരിൽ കഴിഞ്ഞ ഏപ്രിലിൽ ഷവർമ കഴിച്ച് ദേവനന്ദയെന്ന പെൺകുട്ടി മരിച്ച സംഭവത്തെ തുടർന്ന് ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
ചെറുവത്തൂർ സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് സ്വീകരിച്ച നടപടി സംബന്ധിച്ച് സർക്കാർ റിപ്പോർട്ട് നൽകിയെങ്കിലും കോട്ടയത്തും പിന്നീട് പറവൂരിലുമൊക്കെ ഭക്ഷ്യവിഷബാധയുണ്ടായത് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയത്. ഹരജി രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.