തൃശൂരിൽ ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ; 85 പേര്‍ ചികിത്സ തേടി

കൊടുങ്ങല്ലൂർ (തൃശൂർ): പെരിഞ്ഞനത്ത് ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛര്‍ദിയും മറ്റുമായി 85 പേര്‍ കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ലാത്തതിനാൽ വൈദ്യസഹായം നൽകി വിട്ടയച്ചു. പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ഹോട്ടലില്‍നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്സല്‍ കൊണ്ടുപോയി കഴിച്ചവര്‍ക്കുമെല്ലാം വിഷബാധയേറ്റിട്ടുണ്ട്.

ആരോഗ്യ വകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും പൊലീസും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി. മയോണൈസിന്റേയോ മറ്റോ പ്രശ്‌നമാണോയെന്ന കാര്യം കൂടുതൽ പരിശോധനക്ക് ശേഷമേ പറയാന്‍ കഴിയൂവെന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. ഹോട്ടലിനെതിരെ തുടർനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Food poisoning in in Thrissur; 85 people sought treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.