മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു

കാസർകോട്: കർണാടക മൽപെയിൽനിന്ന്​ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുകയായിരുന്ന ഒമ്പതംഗ സംഘത്തിൽപെട്ട നാലുപേർക ്ക് ഭക്ഷ്യവിഷബാധ. സംഭവത്തിൽ ഒരാൾ മരിച്ചു. മൂന്നുപേരെ അവശനിലയിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപു രം അഞ്ചുതെങ്ങ് ജങ്​ഷൻ പണ്ടകശാലയിലെ ചാർളിയാണ് (53) മരിച്ചത്. കൂടെയുണ്ടായിരുന്ന വർക്കലയിലെ ആരോഗ് (60), ഗിൽബർട്ട് (38), കന്യാകുമാരി സ്വദേശി സസദാസർ (54) എന്നിവരെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാഴ്ചമുമ്പാണ് ഒമ്പതു പേരടങ്ങുന്ന സംഘം കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്ന് മൽ പെയിലേക്ക് പുറപ്പെട്ടതെന്ന് ബോട്ടുടമകൂടിയായ ഗിൽബർട്ട് പറഞ്ഞു. ഈ മാസം അഞ്ചിനാണ് ഇവർ മൽപെയിൽനിന്ന്​ തിരിച്ചത്. അവിടെനിന്ന്​ വെള്ളം സംഭരിച്ചിരുന്നു. യാത്രക്കിടെ വെള്ളം കുടിച്ചവർക്ക് അസ്വസ്ഥത അനുഭവപ്പെ​ട്ടെങ്കിലും അധികൃതരുമായി ബന്ധപ്പെടാൻ സാധിച്ചില്ല. തിങ്കളാഴ്ച പുലർച്ച നാലുപേരും ഛർദിച്ച് അവശരായി.

ബോട്ട് കാസർകോട് തളങ്കര തീരത്ത്​ അടുപ്പിച്ചശേഷം തീരദേശ ​െപാലീസിന് വിവരം കൈമാറി. അതിനിടെ ചാർലിയുടെ ബോധം നഷ്​ടപ്പെട്ടിരുന്നു. നാലുപേരെയും കൂടെയുള്ളവർ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചാർലിയുടെ ജീവൻ രക്ഷിക്കാനായില്ല. കുടിവെള്ളത്തിലുണ്ടായ വിഷബാധയാണ് മരണത്തിന് കാരണമെന്നാണ് നിഗമനം.


Tags:    
News Summary - Food poisoning -One fisherman dies at sea - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.