മണമ്പൂരിലെ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ തുടർന്നും നൽകണം-മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: (വർക്കല) മണമ്പൂരിലെ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ തുടർന്നും നൽകണം-മനുഷ്യാവകാശ കമീഷൻ. മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ദുരിതത്തിൽ കഴിയുന്ന 98 ആശ്രയകുടുംബങ്ങൾക്ക് മാസത്തിലൊരിക്കൽ നൽകികൊണ്ടിരുന്ന അരിയും ധാന്യങ്ങളും അടങ്ങുന്ന ഭക്ഷ്യ വസ്തുക്കൾ തുടർന്നും നൽകുന്ന കാര്യം കുടുംബശ്രീ മിഷൻ അനുഭാവപൂർവം പരിഗണിക്കണമെന്ന് കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി.

അതുവരെ മണമ്പൂർ പഞ്ചായത്ത് നടപ്പിലാക്കികൊണ്ടിരുന്ന പാഥേയം പദ്ധതി തുടർന്നും നടപ്പാക്കി കുടുംബാംഗങ്ങളുടെ വിശപ്പ് മാറ്റണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ പഞ്ചായത്ത് സെക്രട്ടറി ആറാഴ്ചക്കുള്ളിൽ കമീഷനെ അറിയിക്കണം. ജനുവരി 14 ന് കമീഷൻ നടത്തുന്ന സിറ്റിങ്ങിൽ കുടുംബശ്രീ ഡയറക്ടർചുമതലപ്പെടുത്തുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സിറ്റിങ്ങിൽ ഹാജരാകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.

അഗതിരഹിത കേരളം പദ്ധതി വഴിയാണ് 2023 നവംബർ വരെ ഭക്ഷ്യസാധനങ്ങൾ നൽകുന്ന പദ്ധതി നടപ്പിലാക്കിയതെന്ന് പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. പരാശ്രയമില്ലാത്ത അഗതികളും രോഗികളുമായ 98 കുടുംബങ്ങൾ കഷ്ടത അനുഭവിക്കുകയാണെന്നും പദ്ധതി പുനരാരംഭിക്കേണ്ടത് കുടുംബശ്രീ മിഷനാണെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. വർക്കല സ്വദേശി മാവിള വിജയൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

Tags:    
News Summary - Foodstuffs to continue to be provided to needy families in Manambur - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.