ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ അലിക്കുട്ടി

മാർക്കറ്റിങ്ങിനെത്തിയ യുവതിയെ വീട്ടിനകത്തേക്ക് വലിച്ചിഴച്ച് ലൈംഗികാതിക്രമം: മധ്യവയസ്കൻ അറസ്റ്റിൽ

ചാവക്കാട്: മാർക്കറ്റിങിനെത്തിയ യുവതിയെ വീട്ടിനകത്തേക്ക് വലിച്ചിഴച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. മണത്തല പളളിത്താഴം തെരുവത്ത് പീടിയേക്കൽ അലിക്കുട്ടിയാണ് (60) അറസ്റ്റിലായത്.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി അതിക്രമം കാണിച്ചത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ അലിക്കുട്ടിയെ റിമാൻഡ് ചെയ്തു.

സി.ഐ വി.വി. വിമലിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എസ്.ഐമാരായ പ്രീത ബാബു, പി.എസ്. അനിൽകുമാർ, എ.എസ്.കെ മണികണ്ഠൻ, സി.പി.ഒമാരായ ഇ.കെ. ഹംദ്, സന്ദീപ് ഏങ്ങണ്ടിയൂർ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - man arrested for sexually assaulting marketing agent woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.