വെറ്ററിനറി ഡോക്ടർമാരെ ആവശ്യമുണ്ട്

തിരുവനന്തപുരം: ജില്ലയിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി നിലവിൽ ഒഴിവുള്ള കിളിമാനൂർ, ആറ്റിങ്ങൽ, പാറശ്ശാല എന്നീ ബ്ലോക്കുകളിൽ സി.എം.ഡി മുഖേന നിയമനം നടത്തുന്നതുവരെയോ 89 ദിവസ കാലയളവിലേക്കോ ഏതാണോ ആദ്യം എന്ന വ്യവസ്ഥയിൽ വെറ്ററിനറി സർജൻമാരെ താൽകാലികാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനായി ഈ മാസം അഞ്ചിന് (വ്യാഴാഴ്ച) രാവിലെ 10.30 നു തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വച്ച് വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു.

സംസ്ഥാന വെറ്ററിനറി കൗൺസിൽ (കെ.എസ്.വി.സി) രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. ഇന്റർവ്യൂവിനു പങ്കെടുക്കുന്നവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖയുമായി രാവിലെ 10.30 നു മുൻപ് ഹാജരാക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 0471-2330736 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Veterinary Doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.