പോസ്റ്റല്‍ ഓഫീസുകളുടെ ലയനം പുനഃപ്പരിശോധിക്കണം- വി. അബ്ദുറഹിമാന്‍

തിരുവനന്തപുരം: രജിസ്‌ട്രേഡ് തപാല്‍ കേന്ദ്രങ്ങളെ സ്പീഡ് പോസ്റ്റ് കേന്ദ്രങ്ങളില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ ഇടപെടണമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് സംസ്ഥാനത്തെ പോസ്റ്റ്‌സ് ആന്റ് ടെലഗ്രാഫ്‌സ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. തപാല്‍ വകുപ്പിനു കീഴിലെ കമ്പ്യൂട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളെ (സി.ആർ.സി) തൊട്ടടുത്ത സ്പീഡ് ഹബ്ബുകളും ഇന്‍ഫ്രാ സര്‍ക്കിള്‍ ഹബുകളുമായി ലയിപ്പിക്കാനാണ് വാര്‍ത്താ വിനിമയ മന്ത്രാലയം ഉത്തരവിട്ടത്.

ആര്‍.എം.എസിൽ ഉള്ള സി.ആർ.സികൾ ഉൾപ്പെടെ ഇല്ലാതാവുകയാണ് ഇതിന്റെ ഫലം. രജിസ്‌ട്രേഡ് അല്ലാത്ത തപാല്‍ കേന്ദ്രങ്ങളെയും പിന്നീട് ഇത്തരത്തില്‍ ലയിപ്പിക്കാനാണ് തീരുമാനം. ഈ ലയനം പോസ്റ്റല്‍ സേവനങ്ങളില്‍ വലിയ കാലതാമസം ഉണ്ടാക്കുമെന്ന് കത്തില്‍ വ്യക്തമാക്കി.

ജനങ്ങള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കാനും തപാല്‍ ഓഫീസുകളിലെ സ്ഥലപരിമിതിക്കും മാറ്റം ഇടവരുത്തും. ചെലവു കുറയ്ക്കാന്‍ വേണ്ടി നടപ്പാക്കുന്ന പരിഷ്‌ക്കാരം സേവനത്തിന്റെ നിലവാരത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ടു തന്നെ ലയനം പുനഃപ്പരിശോധിക്കണമെന്ന് കത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Merger of postal offices should be reconsidered- V. Abdurrahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.