വി​വാ​ഹാ​ലോ​ച​ന​യു​മാ​യി പോയ സംഘത്തെ പിഴയടക്കാത്തതിന്​ പൊലീസ്​ തിരിച്ചയച്ചു

കു​റ്റ്യാ​ടി: ഊ​ര​ത്ത് നി​ന്ന് വി​വാ​ഹാ​ലോ​ച​ന​യു​മാ​യി ക​ൽ​പ​റ്റ​യി​ലേ​ക്ക് പോ​യ സം​ഘ​ത്തെ പൊ​ലീ​സ് ത​ട​ഞ്ഞ് തി​രി​ച്ച​യ​ച്ചു. കു​റ്റ്യാ​ടി സി.​ഐ​യി​ൽ​നി​ന്ന് യാ​ത്ര സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ച്ച് പോ​യ സം​ഘ​ത്തെ​യാ​ണ് വെ​ള്ള​മു​ണ്ട പൊ​ലീ​സ് നി​ര​വി​ൽ​പു​ഴ​യി​ൽ​നി​ന്ന് തി​രി​ച്ച​യ​ച്ച​ത്.

2000 രൂ​പ പി​ഴ​യ​ട​ച്ചാ​ൽ പോ​കാ​മെ​ന്ന്​ അ​റി​യി​ച്ച​തോ​ടെ സം​ഘം അ​തി​ന്​ ത​യാ​റാ​വാ​തെ തി​രി​ച്ചു​പോ​ന്നു. ലോ​ക്ഡൗ​ൺ ദി​വ​സ​മാ​യ​തി​നാ​ൽ മ​തി​യാ​യ കാ​ര​ണ​മു​ള്ള​വ​രെ മാ​ത്ര​മേ യാ​ത്ര​ക്ക് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്ന​താ​യി​രു​ന്നു പൊ​ലീ​സി​െൻറ നി​ല​പാ​ട്.


ഇ​തേ​സ​മ​യം ആ​ശു​പ​ത്രി​യാ​വ​ശ്യ​ത്തി​ന് കു​റ്റ്യാ​ടി ഭാ​ഗ​ത്തു​നി​ന്ന് പോ​യ സം​ഘ​ത്തെ പൊ​ലീ​സ് യാ​ത്ര തു​ട​രാ​ൻ അ​നു​വ​ദി​ച്ചു.

Tags:    
News Summary - For not paying a fine wedding party was sent back by the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.