തിരുവനന്തപുരം: കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയ കേസിലെ പ്രതികൾക്ക് 30 വർഷം വീതം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി. 2020 സെപ്തംബർ എട്ടിനാണ് കേസ് ആസ്പദമായി സംഭവം നടന്നത്. ആലംകോട് വെള്ളംകൊള്ളിയിൽ വച്ച് കെ.എൽ-16-എഫ്-2824 എന്ന നമ്പറുള്ള ബൊലേറോ പിക്ക് അപ്പ് വാനിലും കെ.എൽ-43-ഡി-7923 അശോക് ലെയ്‌ലാൻഡ് പിക്ക് അപ്പ് വാനിലും കടത്തിയ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി.
സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ റ്റി.അനികുമാറും പാർട്ടിയും നടത്തിയ പരിശോധനയിലാണ് ഈവാഹനങ്ങലിൽ 101 കിലോ കഞ്ചാവും, മൂന്ന് കിലോ ഹാഷിഷ് ഓയിലും കണ്ടെത്തിയത്. തുടർന്ന് ഫൈസൽ, നിയാസ്, ജസീൽ, റിയാസ് എന്നിവരെ പിടികൂടി. ഇവരെ ഒന്ന് മുതൽ നാല് വരെ പ്രതികളായി അറസ്റ്റ് ചെയ്ത് തിരുവനന്തപുരം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കേസ് രജിസ്റ്റർ ചെയ്ത്.
തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ ആയിരുന്ന ഹരികൃഷ്ണപിള്ള അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ഈ കേസിലെ പ്രതികൾക്കാണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി 30 വർഷം വീതം തടവും, രണ്ട് ലക്ഷം രൂപ വീതം പിഴ ശിക്ഷയും വിധിച്ചത്. കേസിൽ പ്രോസീക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ.ഷാജി, സലാഹുദീൻ, അഡ്വക്കേറ്റുമാരായ അസീം, ഷമീർ, അസർ, നീരജ്, രാജ്കമൽ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.