നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളം വഴി വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച ആൾ പിടിയിൽ. ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 1 കോടി 30 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സിയാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തിൽ തൃശൂര്‍ സ്വദേശി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. ബാഗിനുള്ളില്‍ ഷര്‍ട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച് വിദേശ കറന്‍സി കടത്താനാണ് ഇയാൾ ശ്രമിച്ചത്.
പുലര്‍ച്ചെ എയര്‍ ഇന്ത്യ വിമാനത്തില്‍ സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലേക്കേ് പോകാന്‍ എത്തിയതായിരുന്നു ഇയാൾ. സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് ബാഗേജ് തുറന്ന് പരിശോധിച്ചപ്പോഴാണ് കറന്‍സി കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം െനടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വിദേശ കറന്‍സി പിടികൂടിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി സൗദി അറേബ്യയിലേക്ക് പോകാനെത്തിയ അഫ്ഗാന്‍ സ്വദേശിയില്‍ നിന്ന് 11 കോടിയുടെ സൗദി റിയാലും ഡോളറുകളും ആണ് കസ്റ്റംസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.