അഞ്ചാലുംമൂട്: അഷ്ടമുടി കായൽ സൗന്ദര്യം ആസ്വദിക്കാനും കായലിൽ വളരുന്ന ഞണ്ടും കരിമീനും കാണാനുമായി വിദേശ സംഘമെത്തി.
മത്സ്യമേഖലയിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ആഫ്രിക്കൻ ഏഷ്യൻ റൂറൽ ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ സഹകരണത്തോടെ കൊച്ചിയിൽ നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികളാണ് അഷ്ടമുടിയിലെത്തിയത്. സംഘം മത്സ്യക്കുളങ്ങളും നേരിൽകണ്ടു.
അഷ്ടമുടിയിലെ മത്സ്യകൃഷിക്കാരനായ കിരണിന്റെ കൃഷി ഇടം സംഘം സന്ദർശിച്ചു. ഒമാൻ, ഈജിപ്ത്, ഘാന, നമീബിയ, നൈജീരിയ, സാംബിയ, മലേഷ്യ എന്നിവിടങ്ങളിലെ 12 അംഗ പ്രതിനിധിസംഘമാണ് എത്തിയത്.
മത്സ്യകൂട് തയാറാക്കുന്ന രീതിയും മത്സ്യവിത്ത് നിക്ഷേപിക്കുന്ന മുതലുള്ള ഘട്ടങ്ങളും സംഘം ചോദിച്ചറിഞ്ഞു.
നാലു മണിക്കൂറോളം അഷ്ടമുടി കായൽക്കരയിൽ ചിലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.