പ്രതീകാത്മക ചിത്രം

ആറു കോടിയുടെ മയക്കുമരുന്നുമായി വിദേശി പിടിയിൽ; വിഴുങ്ങിയ 668 ഗ്രാം കൊക്കെയിൻ പുറത്തെടുത്തു

നെടുമ്പാശ്ശേരി: ആറു കോടിയിലേറെ രൂപയുടെ മയക്കുമരുന്ന് വിഴുങ്ങിയെത്തിയ വിദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ. കെനിയൻ സ്വദേശി കരൺഞ്ച മൈക്കിളാണ് പിടിയിലായത്.

ഒരാഴ്ചമുമ്പ് ഇത്യോപ്യയിൽ നിന്ന് മസ്കത്ത് വഴി എത്തിയ ഇയാളെ ഡി.ആർ.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്​തെങ്കിലും മയക്കുമരുന്ന് കൈവശമില്ലെന്നറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ്റേ ചെയ്തപ്പോഴാണ് സംശയം തോന്നിയത്.

തുടർന്ന് ദിവസങ്ങളോളം വയറിളക്കത്തിനുള്ള മരുന്ന് നൽകിയാണ് അമ്പത് ഗുളികകളുടെ രൂപത്തിലാക്കി വിഴുങ്ങിയ 668 ഗ്രാം കൊക്കെയിൻ പുറത്തെടുത്തത്.

അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ആർക്കുവേണ്ടിയാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നതുൾപ്പെടെ കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഡി.ആർ.ഐ അധികൃതർ അറിയിച്ചു.

Tags:    
News Summary - Foreigner arrested with drugs worth 6 crores; 668 grams of swallowed cocaine was retrieved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.