തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വനാശ്രിത ഗ്രാമങ്ങളില്‍ വനസംരക്ഷണ സമിതി (വി.എസ്.എസ്), ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി (ഇ.ഡി.സി) എന്നിവയുടെ സഹകരണത്തോടെ ഔഷധ സസ്യ കൃഷിക്ക് വനം വകുപ്പ് ആരംഭം കുറിക്കുകയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
വനാശ്രിത സമൂഹങ്ങളുടെ വരുമാനം ഔഷധ സസ്യകൃഷിയിലൂടെ വർധിപ്പിക്കുവാനും അത് വഴി വനാശ്രിത സമൂഹങ്ങളുടെ ജീവിത നിലവാരം ഉയർത്തുവാനും ലക്ഷ്യമാക്കിയുള്ള "വനൗഷധ സമൃദ്ധി" പദ്ധതി ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ നോര്ത്ത് വയനാട് ഡിവിഷനിലെ പ്ലാമൂല വന സംരക്ഷണ സമിതിയില്‍ എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ദേവസ്വം ബോർഡ്, ട്രൈബല്‍ കോ-ഓപ്പറേറ്റീവ് മാര്ക്കറ്റിംഗ് ഡെവലപ്പ്മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ആയുർ വേദ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി വനംവകുപ്പ് നടപ്പിലാക്കുന്നകത്. ആയുർവേദ വ്യവസായ മേഖലയിലും പൊതുവിപണിയിലും ഏറെ ആവശ്യക്കാരുള്ളതും വന്യമൃഗങ്ങള്‍ നശിപ്പിക്കാത്തതുമായ മഞ്ഞള്‍, തുളസി എന്നീ ഔഷധ സസ്യങ്ങളാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. വനങ്ങളോട് ചേർന്ന സ്വകാര്യഭൂമി, പട്ടയഭൂമി, ആദിവാസികൾക്ക് കൈവശാവകാശരേഖ ലഭിച്ച ഭൂമി തുടങ്ങിയ ഇടങ്ങളിലാണ് ഔഷധ സസ്യകൃഷി നടപ്പിലാക്കുന്നത്.
ഔഷധ സസ്യകൃഷിയില്‍ ഏർപ്പെടുന്ന വന സംരക്ഷണ സമിതി, ഇക്കോ ഡെവലപ്പ്മെന്റ് അംഗങ്ങൾക്ക് ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും കാർഷിക സർവകലാശാലയും കൃഷി വകുപ്പും നൽകും. നടീല്‍ വസ്തുക്കള്‍, പദ്ധതി ചിലവ് എന്നിവയും വനം വകുപ്പ് നൽകും. വിളവെടുക്കുന്ന ഔഷധ സസ്യങ്ങള്‍ മൂല്യ വർധന നടത്തി "വനശ്രീ" എന്ന ബ്രാൻഡിൽ പൊതുസമൂഹത്തിന് വനം വകുപ്പ് ലഭ്യമാക്കും.
ഗ്രാമീണ വിപണികളിലുൾപ്പെടെ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും അതോടൊപ്പം വന സംരക്ഷണ സമിതി, ഇക്കോ ഡെവലപ്പ്മെന്റ് അംഗങ്ങൾക്ക് തങ്ങളുടെ കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുവാനും വനം വകുപ്പ് ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.