AK Saseendran

വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവച്ചാണ് കര്‍ഷകന് പന്നിയുടെ കുത്തേറ്റത് -മന്ത്രി എ.കെ. ശശീന്ദ്രന്‍

പാനൂര്‍: പാനൂരിനടുത്ത് മുതിയങ്ങവയലിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. പ്രശ്‌നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്ന് വനം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവച്ചാണ് കര്‍ഷകന് പന്നിയുടെ കുത്തേറ്റത്. വനം വകുപ്പിന്റെ ഹോട്ട്‌സ്‌പോട്ടില്‍പെട്ട സ്ഥലമല്ല. കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരമേഖല സി.സി.എഫിനോട് റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

കർഷകനായ വള്ള്യായി അരുണ്ടയിലെ കിഴക്കയിൽ എ.കെ. ശ്രീധരൻ (75) ആണ് കാട്ടുപന്നിയുടെ കുത്തേറ്റ്

മരിച്ചത്. ഞായറാഴ്ച രാവിലെ 8.30ഓടെ കൃഷി സ്ഥലമായ മുതിയങ്ങ വയലിൽവച്ചാണ് പന്നി ആക്രമിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ തലശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    
News Summary - Forest Minister AK Saseendran react to Wild Boar Attack in Panoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.