മണ്ണാർക്കാട്: മരത്തിൽ കയറിക്കൂടിയ രാജവെമ്പാലയെ പിടികൂടി. കാഞ്ഞിരപ്പുഴ പാലക്കയം നിരവില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നാണ് ചൊവ്വാഴ്ച രാത്രി വനപാലകർ രാജവെമ്പാലയെ പിടികൂടിയത്.
പത്തടിയോളം നീളവും 20 കിലോയിലധികം തൂക്കവും വരുന്ന രാജവെമ്പാലയെ വനം വകുപ്പിെൻറ റാപിഡ് റെസ്പോൺസ് ടീമാണ് പിടികൂടിയത്. മരക്കൊമ്പില്‍ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് രാജവെമ്പാലയെ കണ്ടത്. വിവരമറിഞ്ഞ് പാലക്കയം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഗിരീഷ്, മണ്ണാര്‍ക്കാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹനകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകർ സ്ഥലത്തെത്തി.
വനംവകുപ്പ് വാച്ചര്‍ അന്‍സാർ, ഫോറസ്റ്റ് ഓഫിസർ മോഹനകൃഷ്ണൻ എന്നിവർ ചേര്‍ന്ന് നടത്തിയ ശ്രമത്തിനിടെ രണ്ടുതവണ പാമ്പ് വഴുതി പോയി. താഴേക്ക് വീണ പാമ്പ് രക്ഷപ്പെടാതിരിക്കാൻ ഏറെ പാടുപെട്ടു. രാത്രി ഏറെ സാഹസികമായി പിടികൂടിയ രാജവെമ്പാലയെ പിന്നീട് അട്ടപ്പാടി വനമേഖലയിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.