മുന്‍ എം.എല്‍.എ യു.എസ്. ശശി അന്തരിച്ചു

തൃശൂര്‍: മാള മുന്‍ എം.എല്‍.എയും സി.പി.ഐ നേതാവുമായ യു.എസ്. ശശി (71) അന്തരിച്ചു. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. എം.എല്‍.എ ആയിരുന്ന വി.കെ. രാജന്റെ മരണത്തെ തുടര്‍ന്ന് നടന്ന 1998ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ശശി നിയമസഭയില്‍ എത്തിയത്.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം, തൃശൂർ ജില്ല അസി. സെക്രട്ടറി, എ.ഐ.ടി.യുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം, കേരള സംസ്ഥാന ചെത്ത് തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ചെത്ത് തൊഴിലാളിയായി ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ആ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തില്‍ എത്തി. ഭാര്യ: ശശികല. മക്കൾ: സനീഷ്, ശരത്കാന്ത്.

മാള നെയ്തക്കുടി ഊര്‍ക്കോലില്‍ വീട്ടില്‍ സുബ്രഹ്മണ്യന്റെയും ഭൈമിയുടെയും മകനായി 1950 ജൂലായ് 22നാണ് ജനനം. മൃതദേഹം എറണാകുളത്തെ ആശുപത്രിയില്‍നിന്നു രാത്രി വീട്ടിലെത്തിച്ചു. സംസ്കാരം പിന്നീട്.

Tags:    
News Summary - Former MLA U.S. Shashi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.