പടനിലം (കോഴിക്കോട്): എം.ഇ.എസ് മമ്പാട് കോളജ് മുൻ പ്രിൻസിപ്പലും ദീർഘകാലം ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന പ്രഫ. വി. മാമുക്കോയ (82) നിര്യാതനായി. എം.ഇ.എസ് വളാഞ്ചേരി കോളജ് പ്രഥമ പ്രിൻസിപ്പൽ, കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗം, അക്കാദമിക് കൗൺസിൽ അംഗം, എം.ഇ.എസ് മമ്പാട് കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡന്റ്, എം.ഇ.എസ് മലപ്പുറം ജില്ലാ പ്രസിഡന്റ്, എം.ഇ.എസ് സെൻട്രൽ കമ്മിറ്റി അംഗം, മമ്പാട് എം.ഇ.എസ് യതീം ഖാന പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആരാമ്പ്രത്തെ പരേതനായ വട്ടകണ്ടത്തിൽ ഹുസൈന്റെയും അത്തിക്കമണ്ണിൽ ആസിയ ഉമ്മയുടെയും മകനാണ്. മക്കൾ: നസീർ ഹുസൈൻ (ഖത്തർ പെട്രോളിയം), ശരീഫ ബാനു (ചേന്ദമംഗല്ലൂർ), ഡോ. ഷാഹിന ബാനു. മരുമക്കൾ: ഹാഷിം (ബിസിനസ്, ഖത്തർ), ജാസിം (സീനിയർ വൈസ് പ്രസിഡന്റ്, ഇൻഡസ് ഇൻഡ് ബാങ്ക് ബംഗളൂരു).
സഹോദരങ്ങൾ: എ.പി അലി (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, നാഷനൽ ഹൈവേ), സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എ.പി കുഞ്ഞാമു (റിട്ട. കനറാ ബാങ്ക് ഉദ്യോഗസ്ഥൻ), എ.പി അബൂബക്കർ (മുൻ ന്യൂസ് എഡിറ്റർ, മാധ്യമം), പരേതയായ പാത്തുട്ടി (ആരാമ്പ്രം), കദീജ (കുറ്റിക്കാട്ടൂർ), പരേതനായ വി. മുഹമ്മദ് (പി.ഡബ്ല്യു.ഡി റിട്ട. സീനിയർ സൂപ്രണ്ട്). ഖബറടക്കം ബുധനാഴ്ച വൈകീട്ട് ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.