കല്ലടിക്കോട്: ഹയർ സെക്കൻഡറി പ്രിൻസിപ്പലുടെ വീട്ടിൽ കവർച്ച. നാലുലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്്ടിച്ചു. പാലക്കാട് മോയൻ എച്ച്.എസ്.എസ് പ്രിൻസിപ്പൽ അനിലിെൻറ വീട്ടിലാണ് കവർച്ച നടന്നത്. മൂന്ന് പവൻ സ്വർണാഭരണം, വജ്രാഭരണം, വള, മോതിരം എന്നിവ നഷ്ടപ്പെട്ടവയിൽ ഉൾപ്പെടും.
അധ്യാപകൻ കുടുംബസമേതം തിരുവനന്തപുരത്തായിരുന്നു. മുൻഭാഗത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്. കല്ലടിക്കോട് പൊലീസും പാലക്കാട്ടുനിന്ന് എത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. എസ്.ഐ സുൽഫിക്കർ, രവീന്ദ്രൻ, സിനിയർ സി.പി.ഒമാരായ അബ്ബാസ്, ഉണ്ണിക്കണ്ണൻ എന്നിവർ സ്ഥലം പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.