തൃക്കരിപ്പൂർ: ഐ.എസിൽ ചേരാൻ നാടുവിട്ടുപോയവരിൽ രണ്ടുവയസ്സുള്ള കുട്ടിയും മാതാവും ഉൾെപ്പടെ നാലുപേർ അഫ്ഗാനിസ്താനിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി വിവരം. പടന്നയിൽനിന്ന് കാണാതായ ഡോ. ഇജാസിെൻറ സഹോദരൻ ഷിയാസ് റഹ്മാൻ (30), ഭാര്യ അജ്മല (24), ദമ്പതിമാർക്ക് വിദേശത്ത് ജനിച്ച കുട്ടി, തൃക്കരിപ്പൂർ ഇളംബച്ചിയിൽനിന്നുള്ള മുഹമ്മദ് മൻഷാദ് (28) എന്നിവർ മരിച്ചതായാണ് വാർത്ത. എന്നാൽ, ടെലിവിഷൻ വാർത്തകളിൽ കണ്ടതല്ലാതെ മറ്റു വിവരം ലഭിച്ചിട്ടില്ലെന്ന് ഷിയാസിെൻറ ബന്ധുക്കൾ പറഞ്ഞു.
ഇൻറർപോളിൽനിന്നോ അഫ്ഗാനിൽനിന്നോ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കേസന്വേഷിക്കുന്ന എൻ.ഐ.എയുടെ കൊച്ചി യൂനിറ്റ് അധികൃതർ പറഞ്ഞു. അനൗദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് സൂചന നൽകിയ പൊലീസ് വൃത്തങ്ങളും മരണം സ്ഥിരീകരിച്ചിട്ടില്ല. ഷിയാസിെൻറ ബന്ധു അഷ്ഫാഖ് വഴിയാണ് പടന്നയിലെ ബന്ധുക്കൾക്ക് വിവരങ്ങൾ ലഭിച്ചുകൊണ്ടിരുന്നത്. പുതിയ സംഭവവികാസങ്ങൾ സംബന്ധിച്ച് അഷ്ഫാഖിെൻറ സന്ദേശവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
ബിസിനസ് മാനേജ്മെൻറ് ബിരുദധാരിയായ ഷിയാസ് സ്കൂളിൽ മാനേജറായി ജോലി നോക്കവെയാണ് നാടുവിട്ടത്. ഇയാളുടെ സഹോദരൻ ഡോ. ഇജാസ്, ഭാര്യ റഫീല, മകൻ അയാൻ എന്നിവരും നാടുവിട്ടിരുന്നു. നാടുവിടുമ്പോൾ അജ്മലയും റഫീലയും ഗർഭിണികളായിരുന്നു. ഇരുവരും യൂനിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയവരാണ്. ഇളംബച്ചിയിൽനിന്നുള്ള മുഹമ്മദ് മൻഷാദ് പയ്യന്നൂരിലെ കമ്പ്യൂട്ടർ സ്ഥാപനങ്ങളിൽ ജോലി നോക്കിയിരുന്നു.
കേരളത്തിൽനിന്ന് ഐ.എസിൽ ചേരാൻ പോയ 21 പേരിൽ ഒമ്പതുപേരാണ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്. തൃക്കരിപ്പൂർ ഇളംബച്ചിയിലെ ഫിറോസ് ഖാൻ (24), മർവാൻ ഇസ്മായിൽ (23), പടന്നയിലെ ടി.കെ. ഹഫീസുദ്ദീൻ (28), മുർഷിദ് അഹമ്മദ് (25), യഹിയ പാലക്കാട്, ഷജീർ മംഗലശ്ശേരി എന്നിവർ കൊല്ലപ്പെട്ടതായി അഷ്ഫാഖിെൻറ സന്ദേശങ്ങളിലൂടെയാണ് ബന്ധുക്കൾ അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.