നിർത്തിവെച്ച നാലു​ ട്രെയിനുകളുടെ സർവിസ്​ പുനരാരംഭിക്കുന്നു

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട്​-​മം​ഗ​ളൂ​രു ലൈ​നി​ൽ നാ​ലു​ ട്രെ​യി​നു​ക​ളു​ടെ സ​ർ​വി​സ്​ റെ​യി​ൽ​വേ പു​ന​രാ​രം​ഭി​ക്കു​ന്നു. ഈ ​മാ​സം 11 മു​ത​ലാ​ണ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ക​യെ​ന്ന്​ റെ​യി​ൽ​വേ പാ​ല​ക്കാ​ട്​ ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​കോ​ഴി​ക്കോ​ട്​ എ​ക്സ്​​പ്ര​സ്​ (ന​മ്പ​ർ 16610), കോ​ഴി​ക്കോ​ട്​-​ക​ണ്ണൂ​ർ അ​ൺ​റി​സ​ർ​വ്​​ഡ്​ എ​ക്സ്​​പ്ര​സ്​ (06481), ക​ണ്ണൂ​ർ-​ചെ​റു​വ​ത്തൂ​ർ അ​ൺ​റി​സ​ർ​വ്​​ഡ്​ എ​ക്സ്​​പ്ര​സ്​ (06469), ചെ​റു​വ​ത്തൂ​ർ-​മം​ഗ​ളൂ​രു അ​ൺ​റി​സ​ർ​വ്​​ഡ്​ എ​ക്സ്​​പ്ര​സ്​ (06491) എ​ന്നീ ട്രെ​യി​നു​ക​ളു​ടെ സ​ർ​വി​സാ​ണ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

കോ​വി​ഡ്​ വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജ​നു​വ​രി 22 മു​ത​ലാ​ണ്​ ഈ ​ട്രെ​യി​നു​ക​ളു​ടെ സ​ർ​വി​സ്​ റെ​യി​ൽ​വേ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​ത്. ജ​നു​വ​രി 30 വ​രെ നി​ർ​ത്തി​വെ​ക്കു​മെ​ന്നാ​യി​രു​ന്നു അ​ന്ന്​ റെ​യി​ൽ​വേ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, അ​തി​നു​ശേ​ഷ​വും സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ വൈ​കു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - four trains to resume operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.