സംസ്കൃത സർവകലാശാലയില്‍ നാല് വര്‍ഷ ബിരുദം, ബി.എഫ്.എ, ഡിപ്ളോമ പ്രവേശനം; അവസാന തീയതി 12 വരെ ദീർഘിപ്പിച്ചു

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും പുതുതായി ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദം, ബി. എഫ്. എ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി ജൂൺ 12 വരെ ദീർഘിപ്പിച്ചു. കാലടി മുഖ്യ ക്യാമ്പസില്‍ സംസ്‍കൃതം-സാഹിത്യം, സംസ്‍കൃതം-വേദാന്തം, സംസ്‍കൃതം-വ്യാകരണം, സംസ്‍കൃതം-ന്യായം, സംസ്‍കൃതം-ജനറല്‍, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബി. എസ്. ഡബ്ല്യു.) , സംഗീതം, ഡാന്‍സ് - ഭരതനാട്യം, ഡാന്‍സ് - മോഹിനിയാട്ടം, ബി. എഫ്. എ. എന്നീ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണുണുള്ളത്.

തിരുവനന്തപുരം (സംസ്‍കൃതം ന്യായം, ഫിലോസഫി), പന്മന (സംസ്‍കൃതം വേദാന്തം, മലയാളം), കൊയിലാണ്ടി (സംസ്‍കൃതം വേദാന്തം, ജനറല്‍, ഹിന്ദി), തിരൂര്‍ (സംസ്‍കൃതം വ്യാകരണം, ഹിസ്റ്ററി, സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ല്യു.), പയ്യന്നൂര്‍ (സംസ്‍കൃതം സാഹിത്യം, മലയാളം, സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ല്യു.) ഏറ്റുമാനൂര്‍ (സംസ്‍കൃതം സാഹിത്യം, ഹിന്ദി, ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇൻറർനാഷണൽ സ്പാ തെറാപ്പി) എന്നീ പ്രാദേശിക ക്യാമ്പുസ്സുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഡാന്‍സ് - ഭരതനാട്യം, ഡാന്‍സ് - മോഹിനിയാട്ടം, സംഗീതം എന്നിവ മുഖ്യവിഷയമായ ബിരുദ പ്രോഗ്രാമുകള്‍ക്ക് അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി ജനറല്‍ /എസ്.ഇ.ബി.സി വിദ്യാർഥികള്‍ക്ക് 2024 ജനുവരി ഒന്നിന് 23 വയസും എസ്.സി/എസ്.ടി വിദ്യാർഥികള്‍ക്ക് 25 വയസുമാണ്‌.

പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവര്‍ക്ക് ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ലാറ്ററല്‍ എന്‍ട്രി അനുവദനീയമാണ്. ഒരു വിദ്യാർഥിക്ക് ഒന്നിലധികം ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുവാൻ കഴിയും. മറ്റൊരു യു.ജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് സര്‍വകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസ് ജനറല്‍ /എസ്.ഇ.ബി.സി വിദ്യാർഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 50 രൂപയും എസ്.സി /എസ്.ടി വിദ്യാർഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ്.

അപേക്ഷകള്‍ https://ugadmission.ssus.ac.in വഴി ഓൺലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.

Tags:    
News Summary - Four year degree in Sanskrit University, B. F. A., Diploma Admission; Deadline extended till 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.