തലശ്ശേരി: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ മുഖ്യപ്രതി ഫാ. റോബിൻ വടക്കുഞ്ചേരിയുടെ റിമാൻഡ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജൂൺ 28വരെ നീട്ടി. കണ്ണൂർ സ്പെഷൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയായ ഫാ. റോബിൻ വടക്കുഞ്ചേരിയുടെ റിമാൻഡ് കാലാവധി ബുധനാഴ്ച അവസാനിച്ചിരുന്നു.
വിചാരണ എത്രയുംവേഗം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ ഹരജി നൽകിയിരുന്നു. കുറ്റപത്രം നൽകിയാൽ ഒരു മാസത്തിനകം പെൺകുട്ടിയുടെ വിചാരണ തുടങ്ങണമെന്നതാണ് ചട്ടം. ഇതിെൻറ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ അഭിഭാഷകൻ കോടതിയിൽ ഹരജി നൽകിയത്. എന്നാൽ, നിയമപരമായ നടപടികൾ പൂർത്തിയാക്കിയശേഷമേ വിചാരണ തുടങ്ങാവൂവെന്ന മറുപടി പ്രതിഭാഗം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച വാദവും 28ന് നടക്കും.
ഫാ. റോബിൻ വടക്കുഞ്ചേരി ഉൾപ്പെടെ കേസിൽ ആകെ 10 പ്രതികളാണുള്ളത്. ഇതിൽ ഒമ്പതു പ്രതികൾക്കും ഹൈകോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കുറ്റത്തിന് ഇക്കഴിഞ്ഞ മാർച്ചിലാണ് വൈദികൻ റോബിൻ വടക്കുഞ്ചേരിയെ പേരാവൂർ സി.ഐ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.