കോട്ടക്കൽ : വാരിയംകുന്നൻ അയ്യങ്കാളിയെ പോലെ കീഴാളർ ഏറ്റെടുക്കേണ്ട നായകനാണെന്ന് 'സുൽത്താൻ വാരിയംകുന്നൻ' എന്ന ചരിത്ര പുസ്തകത്തെ ആസ്പദമാക്കി 'കൊളോണിയൽ ജാതി നിഷേധവും വാരിയംകുന്നൻ്റെ ബദൽ ഭരണകൂടവും' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംഘടിപ്പിച്ച ചർച്ച സംഗമം വിലയിരുത്തി.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാൻ ചർച്ച സംഗമം ഉദ്ഘാടനം ചെയ്തു. സുൽത്താൻ വാരിയംകുന്നൻ എന്ന ബുക്ക് രചയിതാവ് റമീസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി, ചിന്തകനും ആക്റ്റിവിസ്റ്റുമായ കെ.കെ.ബാബുരാജ് , മാധ്യമ പ്രവർത്തകനും ചരിത്ര അന്വേഷകനും "ചരിത്രം കാണാതെ പോയ ജീവിതങ്ങൾ കബറുകൾ" എന്ന പുസ്തകത്തിൻ്റെ രചയിതാവുമായ സമീൽ ഇല്ലിക്കൽ, കാമ്പസ് അലൈവ് എഡിറ്റർ വാഹിദ് ചുള്ളിപ്പാറ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഡോ.സഫീർ.എ.കെ അധ്യക്ഷത വഹിച്ചു. കെ.കെ.ഇൻസാഫ് ആമുഖവും മുബാരിസ് യു നന്ദിയും പറഞ്ഞു. ഷമീമ സക്കീർ, ഫയാസ് ഹബീബ്, അജ്മൽ തോട്ടോളി, സഹൽ ബാസ്, ഷരീഫ് സി.പി, ഷാറൂൻ അഹമ്മദ്, ഹംന നിഹാൻ തുടങ്ങിയവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.