തിരുവനന്തപുരം: ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥക്കുനേെര തിങ്കളാഴ്ച തിരുവനന്തപുരം ലോ കോളജിലുണ്ടായ അതിക്രമം പൊലീസ്-എസ്.എഫ്.െഎ-, സി.പി.എം തിരക്കഥയുടെ ഭാഗമാണെന്ന് സംസ്ഥാന പ്രസിഡൻറും ജാഥാ ക്യാപ്റ്റനുമായ ഷംസീർ ഇബ്രാഹിം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജാഥ ഉയർത്തുന്ന രാഷ്ട്രീയവും ഫ്രേറ്റണിറ്റി മൂവ്മെൻറിന് ലഭിക്കുന്ന സ്വീകാര്യതയുമാണ് പ്രകോപന കാരണം.
ജാഥ മുൻ നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകും. എസ്.എഫ്.െഎയുടെയും സി.പി.എമ്മിെൻറയും കപട ജനാധിപത്യ മുഖം പൊതുസമൂഹത്തിൽ തുറന്നുകാട്ടും. ലോ കോളജിൽ ജാഥ എത്തിയപ്പോൾ പൊലീസ് തടഞ്ഞു. എസ്.എഫ്.െഎ പ്രവർത്തകർ ഗേറ്റ് അടക്കുകയും കല്ലെറിയുകയും ചെയ്തു. പ്രിൻസിപ്പലിനോട് സംസാരിക്കാൻ സംഘടനാനേതാക്കളെ പൊലീസ് അനുവദിച്ചെങ്കിലും എസ്.എഫ്.െഎ വിസമ്മതിക്കുകയും കല്ലേറ് ശക്തമാക്കുകയും ചെയ്തു. ഇതിനെതിരെ ശബ്ദിച്ച പ്രവർത്തകർക്കെതിരെ പൊലീസ് അന്യായമായി ലാത്തി വീശുകയായിരുന്നു. നിയമപരമായി അനുമതി വാങ്ങി നടത്തുന്ന ജാഥയുടെ വാഹനങ്ങൾ പൊലീസ് പിടിച്ചത് ജനാധിപത്യവിരുദ്ധമാണ്. പൊലീസ് അക്രമത്തിനും എസ്.എഫ്.െഎ ഗുണ്ടായിസത്തിനുമെതിരെ ജനാധിപത്യവിശ്വാസികൾ പ്രതികരിക്കണം.
ഗുരുതരപരിക്കേറ്റവരെ െമഡിക്കൽ കോളജിലേക്ക് മാറ്റാൻ പൊലീസ് തയാറായില്ല. എട്ടുപേർക്കെതിരെ കള്ളക്കേസ് ചുമത്തി റിമാൻഡ് ചെയ്തു. ജില്ല ജനറൽ സെക്രട്ടറി നബീൽ പാലോട്, സംസ്ഥാന കാമ്പസ് സമിതി അംഗം റഹ്മാൻ ഇരിക്കൂർ, അൻസാർ പാച്ചിറ, സുഹൈൽ മാടൻവിള, ഫൈസൽ, ലിയാക്കത്ത് അഹമ്മദ്, വെൽെഫയർ പാർട്ടി പ്രവർത്തകൻ അബ്ദുൽ ജലാൽ, വിഡിയോഗ്രാഫർ റാഷിദ് കാളികാവ് എന്നിവരെയാണ് റിമാൻഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നയ്ക്കൽ, സെക്രട്ടറി എം.ജെ. സാന്ദ്ര എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.