നിലമ്പൂർ: ക്ഷീരവികസന വകുപ്പിലെ വിജിലൻസ് ഓഫിസർ ചമഞ്ഞ് എടക്കര കന്നുകാലി ചന്തയിൽ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് പേരാമ്പ്ര മുളിയേങ്ങൽ നൊച്ചാട് പനപ്രമ്മൽ സുബൈറിനെയാണ് (35) വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. സബ് കലക്ടർ, ഡോക്ടർ എന്നിവർ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് പ്രതിക്കെതിരെ മുമ്പ് കേസുകളുണ്ട്.
2001ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞ് രോഗിയെ പരിശോധിക്കുന്നതിനിടെ പിടിയിലായി. 2006ൽ തലശ്ശേരിയിൽ കാറിൽ സബ് കലക്ടറുടെ ബോർഡ് വെച്ച് സഞ്ചരിച്ചതിന് എടക്കാട് പൊലീസ് കേസെടുത്തു.
ഉന്നതപദവിയിൽ ജോലി ചെയ്ത് ജീവിക്കണമെന്ന മോഹമാണ് പ്രതിയെ കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എടക്കര സി.ഐ പി.കെ. സന്തോഷിെൻറ നേതൃത്വത്തിൽ വഴിക്കടവ് എസ്.ഐ അഭിലാഷ്, അഡീ. എസ്.ഐ അജയൻ, എ.എസ്.ഐ എം. അസൈനാർ, സീനിയർ സി.പി.ഒ അൻവർ, സി.പി.ഒമാരായ എൻ.പി. അനിൽ, സൂര്യകുമാർ, ജയേഷ്, ഹോം ഗാർഡ് അസീസ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.