വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് പിടിയിൽ

കൊച്ചി: വിദേശ രാജ്യമായ മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പൊലീസ് പിടിയിലായി. കലൂരിൽ ഓറിയോൺ സോല്യൂഷൻ കൺസൾട്ടേഷൻ എന്ന സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന പുക്കാട്ടുപടി പാലച്ചേരിമുകൾ വീട്ടിൽ സജു. എസ്. ശശിധരനാണ് (39) പിടിയിലായത്. തുടർന്ന് ഇവർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വൈറ്റിലയിലെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. സാമൂഹ്യ മാധ്യങ്ങളിൽ പരസ്യം നൽകിയാണ് സജു ഉദ്യോഗാർഥികളെ കെണിയിൽ വീഴ്ത്തിയിരുന്നത്. ജോലി ആവശ്യാർഥമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ കൈക്കലാക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് സമീപിക്കുമ്പോൾ വിസയും മറ്റും ശരിയായില്ലെന്നും പണം ഉടൻ തിരികെ നൽകാമെന്നും മറുപടി നൽകും.

തുടർന്നും പണം ആവശ്യപ്പെട്ടാൽ ഓരോ കാരണങ്ങൾ നിരത്തി ഒഴിഞ്ഞ് മാറും. പണം നഷ്ടപ്പെട്ട യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. 40 പേരിൽ നിന്ന് ഒരു ലക്ഷം വീതം തട്ടിയെന്നാണ് ലഭിക്കുന്ന വിവരം. തട്ടിപ്പിൽ കൂടുതൽപേർക്ക് പങ്കുള്ളതായി സൂചനയുണ്ട്. എറണാകുളം നോർത്ത് പൊലീസ് അന്വേഷണം ഊ‌ർജിതമാക്കി.

Tags:    
News Summary - Fraud by offering foreign jobs; The young man is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.