മുണ്ടക്കയം: വിദേശത്ത് ജോലിക്കായി വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ ബാസാർ റോഡ് 5/167 ല്‍ എച്ചിക്ക എന്ന് വിളിക്കുന്ന അനീഷ് (40) എന്നയാളെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനം വഴി പൊന്തൻപുഴ സ്വദേശിനിയായ വീട്ടമ്മയ്ക്ക് യു.കെയിൽ ജോലിക്കായി വിസ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരിൽ നിന്നും പലപ്പോഴായി 14 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും വീട്ടമ്മക്ക് വ്യാജ വിസ നൽകി കബളിപ്പിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ തിരച്ചിലിലാണ് കേസിലെ മുഖ്യപ്രതിയായ സ്ഥാപന ഉടമയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സംഭവത്തിൽ ഇയാളുടെ സഹായിയായി സ്ഥാപനത്തിലെ ജീവനക്കാരനായ അനീഷിനും പങ്കുണ്ടെന്ന് വ്യക്തമായത്.
ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.ഐ വിപിൻ,സി.പി.ഓ മാരായ നൂറുദ്ദീൻ, അജീഷ് മോൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.