തിരുവനന്തപുരം: വൈദ്യുതി ബിൽ തുക കുടിശ്ശികയുണ്ടെന്ന് വ്യാജ സന്ദേശമയച്ച് പണം തട്ടുന്നത് വ്യാപകമായതോടെ അന്വേഷണമാവശ്യപ്പെട്ട് കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി. അശോക് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. സംസ്ഥാനത്തിനു പുറത്തുള്ളതെന്ന് സംശയിക്കപ്പെടുന്ന തട്ടിപ്പുസംഘത്തിൽനിന്നാണ് ഉപഭോക്താക്കൾക്ക് വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നത്.
ബിൽ കുടിശ്ശികയുണ്ട്, അടച്ചില്ലെങ്കിൽ ഇന്ന് അർധരാത്രിയോടെ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തിലാണ് സന്ദേശം. ബന്ധപ്പെടാൻ ഫോൺ നമ്പറും നൽകും. പ്രതികരിക്കുന്ന ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൗശലപൂർവം കൈക്കലാക്കി പണം തട്ടുന്നതാണ് സംഘത്തിന്റെ ശൈലി. മുൻ ചീഫ് സെക്രട്ടറിയുൾപ്പെടെ നിരവധിപേർക്ക് വ്യാജ സന്ദേശം ലഭിച്ചതായി ചെയർമാൻ കത്തിൽ ചൂണ്ടിക്കാട്ടി. അന്തർസംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങളുടെ സേവനമുൾപ്പെടെ പ്രയോജനപ്പെടുത്തി ഗൂഢസംഘത്തെ എത്രയും വേഗം വലയിലാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.