Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറഞ്ഞ വിലക്ക്​...

കുറഞ്ഞ വിലക്ക്​ ഇലക്ട്രിക് സ്കൂട്ടർ ബുക്കിങ്​; വെബ്സൈറ്റിലൂടെ തട്ടിപ്പ്​

text_fields
bookmark_border
കുറഞ്ഞ വിലക്ക്​ ഇലക്ട്രിക് സ്കൂട്ടർ ബുക്കിങ്​; വെബ്സൈറ്റിലൂടെ തട്ടിപ്പ്​
cancel

കൊച്ചി: പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമാതാക്കളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടക്കുന്നതായി പൊലീസ്​. ഏറ്റവും കുറഞ്ഞ വിലക്ക്​ സ്കൂട്ടർ ബുക്ക്​ ചെയ്യാമെന്ന്​ കാണിച്ചാണ്​ തട്ടിപ്പ്​ നടത്തുന്നത്​.

ഇതു കണ്ട്​ പണമടച്ചാൽ പണം നഷ്ടമാകും. വെബ്​സൈറ്റ്​ വിലാസത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധം ചെറിയ മാറ്റങ്ങൾ വരുത്തിയാണ്​ ഉപഭോക്​താക്കളെ കബളിപ്പിക്കുന്നത്​. ഒറ്റനോട്ടത്തിൽ യഥാർഥ വെബ്​സൈറ്റ്​ തന്നെയായാണ്​ തോന്നുക എന്നും പൊലീസ്​ പറഞ്ഞു.

സമൂഹമാധ്യമങ്ങൾ വഴിയാണ്​ ഇത്തരം വ്യാജ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്​. വിലാസം സൂക്ഷ്മമായി പരിശോധിച്ചാൽ വ്യാജനെ തിരിച്ചറിയാമെന്നും പൊലീസ്​ അറിയിച്ചു. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric scooterscooter offer
News Summary - Fraud through website for low cost electric scooter booking
Next Story