പട്ടികജാതി -വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി-വർiത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് വേണ്ടി 2024 സെപ്റ്റംബർ ആറിന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ നാലിന് വൈകീട്ട് അഞ്ചിന് മുൻപായി https://forms.gle/wA7A7DRTRJR1RBGE9 എന്ന ഗൂഗിൾ ലിങ്കിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.

ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ ആറിന് രാവിലെ 10 ന് National Career Service Centre for SC / ST, Behind Govt. Music College, Thycaud, Trivandrum” എന്ന സ്ഥാപനത്തിലെത്തി ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

ഒഴിവു സംബന്ധമായ വിവരങ്ങൾക്ക് “National Career Service Centre for SC / STs, Trivandrum” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. അല്ലെങ്കിൽ 0471 – 2332113 / 8304009409 എന്ന ഫോൺ നമ്പറിൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Free placement drive for Scheduled Castes and Scheduled Tribes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.