തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇ.യിലെ പ്രമുഖ കമ്പനിയിലെ എച്ച്.വി.എ.സി ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ കൺട്രോൾ ടെക്‌നീഷ്യൻ, അസ്സിസ്റ്റൻറ് എ.സി. ടെക്‌നീഷ്യൻ, അസ്സിസ്റ്റൻറ് ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്ക് 2024 ഒക്‌ടോബർ ഒമ്പതിന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട ട്രേഡുകളിൽ അഥവാ ഡിപ്ലോമയും ചുരുങ്ങിയത് 2-5 വർഷം പ്രവർത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി: അസിസ്റ്റന്റ് (25 വയസ്) മറ്റുള്ളവർ (35 വയസ്).
ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കരാർ 2 വർഷം. പ്രൊബേഷൻ മൂന്ന് മാസം.
താല്പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 ഒക്‌ടോബർ 9 ബുധനാഴ്ച രാവിലെ 9 മണിക്ക് മുൻപായി ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.