തിരുവനന്തപുരം: എം .പി ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വിനിയോഗിച്ച് തിരുവനന്തപുരം നഗരത്തിലെ 3 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ ലഭ്യമാക്കുന്ന പദ്ധതിയുമായി ശശി തരൂർ. പദ്ധതിയുടെ ആദ്യ ഘട്ടമായി മ്യൂസിയം പരിസരത്ത് സൗജന്യ വൈ-ഫൈ യുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5:30ന് ശശി തരൂർ എം.പി നിർവ്വഹിക്കും. എം.പി മാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സൗജന്യ വൈ-ഫൈ കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന ലോക് സഭാംഗമാണ് ശശി തരൂർ. മ്യൂസിയം കൂടാതെ ശംഖുമുഖം , കോവളം ബീച്ച് എന്നിവിടങ്ങളിലും സൗജന്യ വൈ-ഫൈ ഉടൻ പ്രവർത്തനക്ഷമമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.