മൂന്നാര്‍: ദിവസവും രാവിലെ ഒരുമിച്ച് സ്കൂളിലേക്ക് പോയിരുന്ന നാലു കൂട്ടുകാരികൾ യാത്രയായതും ഒരുമിച്ച്. പെട്ടിമുടിയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ മൂന്നാര്‍ ലിറ്റില്‍ ഫ്ലവര്‍ സ്കൂൾ വിദ്യാര്‍ഥികളാണ് നാലുപേരും.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന പ്രിയദര്‍ശിനി, ആറാം ക്ലാസുകാരി നാദിയ, എട്ടിലും ഒമ്പതിലുമായിരുന്ന രാജലക്ഷ്മി, വിനോദിനി എന്നിവരാണ് പെട്ടിമുടി അപകടത്തില്‍ ഒരുമിച്ച് കാണാമറയത്തായത്. വിനോദിനിയും രാജലക്ഷ്മിയും സഹോദരികളാണ്. രാവിലെയും വൈകീട്ടുമായി രണ്ട് മണിക്കൂറോളം വേണ്ടിവരുമായിരുന്നു സ്കൂൾ യാത്രക്ക്.
രാവിലെ ഒമ്പതിന് സ്കൂളിലെത്തണമെങ്കില് അതിരാവിലെ ഉണര്‍ന്ന് പുറപ്പെടേണ്ട സാഹചര്യമായിരുന്നു. വൈകീട്ട് സ്കൂള്‍ വിട്ടാൽ മടങ്ങിയെത്താന്‍ ഏഴു മണിയെങ്കിലുമാകും. ഓട്ടോയിലായിരുന്നു എല്ലാ ദിവസവും സ്കൂളിലെത്തിയിരുന്നത്. ഓട്ടോ ഇല്ലാത്ത ദിവസങ്ങളില്‍ ജീപ്പിലായിരുന്നു യാത്ര. അയൽക്കാരായതിനാൽ ഒരുമിച്ചായിരുന്നു ഇവരുടെ യാത്ര.
ഇനിയും കണ്ടെത്താനാകാത്ത കുഞ്ഞുങ്ങൾ എവിടെയോ ആവാമെങ്കിലും കുഞ്ഞാത്മാക്കൾ ഒരിടത്താകും. സ്കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുന്നതും കാത്തിരിക്കുന്ന മാതാപിതാക്കളും ഇനി കാത്തിരിക്കില്ല. അവരും ഇവരോടൊപ്പം പോയ്മറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.