കുന്നംകുളം: മനസ്സ് തളരാത്ത വിഷ്ണുവിെൻറ സഹോദരിയുടെ വിവാഹത്തിന് സഹപാഠികളുടേയും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടേയും സ്നേഹസമ്മാനം.
കുടുംബത്തിെൻറ പ്രതീക്ഷയായിരുന്നു വിഷ്ണു ആറു വർഷമായി വാഹനാപകടത്തിൽ പരിക്കേറ്റ് ശരീരം തളർന്ന് കിടപ്പിലാണ്. സഹോദരി വിസ്മയയുടെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെയാണ് വിഷ്ണുവിെൻറ സഹപാഠികളും ഷെയർ ആൻഡ് കെയർ പ്രവർത്തകരും ചേർന്ന് അഞ്ച് പവൻ സ്വർണം സമ്മാനമായി നൽകിയത്.
എസ്.എസ്.എൽ.സിക്ക് മരത്തംകോട് ഹൈസ്കൂളിലും പ്ലസ് വണ്ണിന് അപ്പുണ്ണി മെമ്മോറിയൽ സ്കൂളിലും സഹപാഠികളായിരുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ സമാഹരിച്ച തുകയും ചേർത്താണ് ആഭരണം വാങ്ങിയത്.
സമ്മാനം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ലെബീബ് ഹസ്സൻ വിഷ്ണുവിന് കൈമാറി. എം. ബിജുബാൽ, ഷെമീർ ഇഞ്ചിക്കാലയിൽ, തോമ തെക്കേകര വിഷ്ണുവിെൻറ സഹപാഠികളായ ജുസൈർ വി.എച്ച്, പി.ആർ. അഖിൽ, വി.എസ്. നവാസ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.