കൽപറ്റ: പാചകവാതക, ഇന്ധന വിലവർധനയിൽ ബി.ജെ.പിയും കോൺഗ്രസും തുല്യ ഉത്തരവാദികളാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. സി.പി.എം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥയുടെ സമാപന പൊതുയോഗം കൽപറ്റയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ലിറ്റർ പെട്രോളിന് 50 രൂപയാക്കുമെന്ന് വാഗ്‌ദാനം ചെയ്‌താണ് ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നത്. ഇന്നത് 100 രൂപയിൽ എത്തിയിരിക്കുന്നു. ഡീസലിനും വലിയ വ്യത്യാസമില്ല. പാചക വാതകം സിലിണ്ടറിന് 300 രൂപയായിരുന്നു. ഇപ്പോഴത് 816 രൂപയാക്കി. കഴിഞ്ഞ ദിവസം പിന്നെയും 25 രൂപ വർധിപ്പിച്ചു. ഈ കൊള്ളയിൽനിന്ന് കോൺഗ്രസിന് ഒഴിഞ്ഞുമാറാനാവില്ല. സർക്കാർ നിയന്ത്രണത്തിലായിരുന്ന വിലനിർണയം ഇന്ധന കമ്പനികളെ ഏൽപിച്ചത് കോൺഗ്രസാണ്. കോർപറേറ്റ് പ്രീണന നയം ബി.ജെ.പി തുടരുന്നു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ല സെക്രട്ടറി പി. ഗാഗാറിൻ, സി.കെ. ശശീന്ദ്രൻ എം.എൽ.എ, ജാഥാ ക്യാപ്‌റ്റൻ കെ. റഫീഖ്, വൈസ് ക്യാപ്‌റ്റൻ എം. മധു, സി.എച്ച്. മമ്മി, പി.എ. മുഹമ്മദ്, കെ. സുഗതൻ, വി. ഉഷാകുമാരി, എം. സെയ്ദ്, എം.ഡി. സെബാസ്റ്റ്യൻ, വി.എൻ. ഉണ്ണികൃഷ്ണൻ, വി. ഹാരിസ്, പി.എം. സന്തോഷ്, പി.ആർ. നിർമല, സന്തോഷ് കുമാർ, സി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. കൽപറ്റയിൽ സമാപന പൊതുയോഗത്തിൽ സി.കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. വി. ഹാരിസ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.