കൊച്ചി: 10 ദിവസം കൊണ്ട് പെട്രോൾ വിലയിൽ 1.24 രൂപയുടെ വർധന. ഡീസൽ വില ഉയർന്നത് 1.91 രൂപയും. ശനിയാഴ്ച തിരുവനന്തപുരത്ത് പെട്രോൾ വില 84.13 രൂപയായി. ഡീസലിന് 77.82 രൂപയും. വെള്ളിയാഴ്ച പെട്രോളിന് 83.89, ഡീസലിന് 77.54 എന്നിങ്ങനെയായിരുന്നു വില. നവംബർ 19നുശേഷം തുടർച്ചയായി ഇന്ധനവില ഉയരുകയാണ്.
രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണ വില വർധിക്കുന്നുണ്ട്. ബ്രൻഡ് ക്രൂഡോയിൽ വില വീപ്പക്ക് 48.18 ഡോളറിൽ എത്തി. കഴിഞ്ഞ ചൊവ്വാഴ്ച 46.23 ഡോളറായിരുന്നു.
ശനിയാഴ്ച കൊച്ചിയിൽ പെട്രോൾ വില 82.31 രൂപയിൽ എത്തി. ആലപ്പുഴ -82.72, കണ്ണൂർ -82.60, തൃശൂർ -82.91, പാലക്കാട് -83.42, കാസർകോട് -83.44, കോഴിക്കോട് -82.65 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വില. നവംബർ 19 വരെ രാജ്യത്തെ എണ്ണക്കമ്പനികൾ രണ്ടുമാസമായി പ്രതിദിന ഇന്ധന വിലവർധന നിർത്തിവെച്ചിരുന്നു.
പിന്നീട് ഓരോ ദിവസവും വില ഉയർത്തുകയാണ്. കോവിഡ് ലോക്ഡൗൺ ഭാഗമായി ഇന്ധന ഉപഭോഗത്തിൽ വന്ന കുറവിെനത്തുടർന്ന് വില താഴ്ന്നതോടെ എണ്ണ ഉൽപാദകരായ ഒപെക് ഉൽപാദനം വെട്ടിക്കുറച്ചിരുന്നു. ഓരോ ദിനവും 7.7 ദശലക്ഷം ബാരലിെൻറ കുറവാണ് വരുത്തിയത്. അടുത്ത വർഷം മാർച്ച് വരെ ഉൽപാദനം വെട്ടിക്കുറക്കുന്നത് തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഇത് പുനഃപരിശോധിക്കാൻ ശനിയാഴ്ച ചേരേണ്ടിയിരുന്ന യോഗം മാറ്റിവെച്ചതായി റിപ്പോർട്ടുണ്ട്.
ഇതോടൊപ്പം കോവിഡ് വാക്സിൻ പരീക്ഷണങ്ങളിൽ പുറത്തുവന്ന മികച്ച ഫലം ഇന്ധനവില വർധിക്കാൻ കാരണമായി. വാക്സിൻ എത്തുന്നതോടെ ലോകത്ത് ഇന്ധന ഉപഭോഗം വർധിക്കുെമന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഉൽപാദനം കുറഞ്ഞുനിൽക്കുേമ്പാൾ പെട്രോൾ, ഡീസൽ വില വർധിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.