നിപ പ്രതിരോധത്തിൽ സർക്കാറിന് പ്രതിപക്ഷത്തിന്‍റെ പൂർണ പിന്തുണയെന്ന് വി.ഡി. സതീശൻ

കോഴിക്കോട്: നിപ പ്രതിരോധത്തിൽ സർക്കാറിന് പ്രതിപക്ഷത്തിന്‍റെ പൂർണ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യം ആരോഗ്യമന്ത്രിയെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധം പോലെയാകരുത് നിപ പ്രതിരോധം. കോവിഡ് പ്രതിരോധം പൂർണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജ്യത്തെ കോവിഡ് രോഗികളുടെ 70 ശതമാനവും ഇന്ന് കേരളത്തിലാണ്. പല ജില്ലകളിലും വെന്‍റിലേറ്ററുകളും ഐ.സി.യു ബെഡുകളും ഇല്ല എന്നുള്ള റിപ്പോർട്ടുകൾ വരികയാണ്. ഇത് മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.

കോഴിക്കോട് മെഡിക്കൽ കോളജിൽ പോലും നിപയുമായി ബന്ധപ്പെട്ട് മൂന്ന് വെന്‍റിലേറ്റർ മാത്രമാണുള്ളത്. മുമ്പ് നിപ വന്നപ്പോൾ സർക്കാർ പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപനത്തിൽ ഒതുങ്ങി.

കോവിഡ് കണ്ടെത്താൻ ആന്‍റിജൻ ടെസ്റ്റ് എടുക്കരുതെന്നും ആർ.ടി.പി.സി.ആർ വേണമെന്നും ഞങ്ങൾ മുമ്പേ പറഞ്ഞതാണ്. രാജ്യത്ത് എല്ലായിടത്തും ആർ.ടി.പി.സി.ആറാണ്. ഇത് പറഞ്ഞപ്പോൾ ഞങ്ങളെ കളിയാക്കുകയാണ് ചെയ്തത്. ഞങ്ങൾ പറഞ്ഞതിന് പിന്നാലെ യോഗം ചേർന്ന് ആറ് ജില്ലകളിൽ ആർ.ടി.പി.സി.ആർ നടത്താൻ തീരുമാനിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - Full support of the Opposition to the Government in the defense of the Nipah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.