‘അർഹതപ്പെട്ട സഹായമാണ് കേരളത്തിന് നിഷേധിച്ചത്’; കേന്ദ്ര സർക്കാറിനെതിരെ മുഖ്യമന്ത്രി

ന്യൂഡൽഹി: കേന്ദ്ര സഹായം വിഷയത്തിൽ മോദി സർക്കാറിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ ആവശ്യങ്ങൾ തുടർച്ചയായി കേന്ദ്ര സർക്കാർ നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അർഹതപ്പെട്ട സഹായമാണ് കേരളത്തിന് നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ധനകാര്യ കമീഷൻ അനുവദിച്ച വിഹിതത്തിലായാലും കേന്ദ്ര ബജറ്റിലായാലും ധന മന്ത്രാലയത്തിന്‍റെ തീരുമാനത്തിലായാലും സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായ സമീപനം ഉണ്ടാവുകയാണ്.

കേരളത്തിന്‍റെ നേട്ടത്തിന്‍റെ പേരിൽ അർഹതപ്പെട്ട വിഹിതം നിഷേധിക്കപ്പെടുന്നു. ദുരന്തങ്ങളുടെ പശ്ചാത്തലത്തിന്‍റെ പശ്ചാത്തലത്തിൽ പോലും സംസ്ഥാനത്തിന് പ്രത്യേക സഹായം നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

അതേസമയം, വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണം കേ​ര​ള സ​ർ​ക്കാ​റാ​ണെ​ന്നാണ് കേ​ന്ദ്ര സർക്കാർ വി​ശ​ദീ​ക​ര​ണ​ം. വ​യ​നാ​ടി​ന് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള വി​ശ​ദ റി​പ്പോ​ര്‍ട്ട് ന​വം​ബ​ര്‍ 13നാ​ണ് കേ​ര​ളം കൈ​മാ​റി​യ​തെ​ന്നാണ് വ​യ​നാ​ട് എം.​പി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് ന​ല്‍കി​യ മ​റു​പ​ടി​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​വെ​ളി​പ്പെ​ടു​ത്തിയത്.

സം​സ്ഥാ​നം സ​മ​ര്‍പ്പി​ച്ച റി​പ്പോ​ർ​ട്ട് കേ​ന്ദ്ര സം​ഘം പ​രി​ശോ​ധി​ച്ചു ​വ​രു​ക​യാ​ണ്. വ​യ​നാ​ടി​ന് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള എം.​പി​മാ​ർ ക​ഴി​ഞ്ഞ ​ദി​വ​സം അ​മി​ത് ഷാ​യെ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. അ​തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

സം​ഭ​വം ന​ട​ന്ന് മൂ​ന്ന​ര മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഉ​റ​പ്പു​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ല​താ​മ​സം വ​രു​ത്തി. പു​ന​ര​ധി​വാ​സ, പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 2219.033 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് സ​ഹി​തം കേ​ര​ളം അ​ടു​ത്തി​ടെ​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. അ​തു പ​രി​ശോ​ധി​ച്ച് വ​രു​ക​യാ​ണ്.

കേ​ന്ദ്ര വി​ഹി​ത​ത്തി​ന്‍റെ ഒ​ന്നും ര​ണ്ടും ഗ​ഡു​ക്ക​ളാ​യ 145.6 കോ​ടി രൂ​പ വീ​തം ജൂ​ലൈ 31, ആ​ഗ​സ്റ്റ് ഒ​ന്ന് തി​യ​തി​ക​ളി​ൽ ന​ൽ​കി. കൂ​ടാ​തെ, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ 789.99 കോ​ടി രൂ​പ​യു​ണ്ടെ​ന്ന് അ​മി​ത് ഷാ ​ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വി​ശ​ദീ​ക​രി​ക്കുന്നു.

എന്നാൽ, വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പു​ന​ര​ധി​വാ​സ​ത്തി​ന്​ സ​ഹാ​യ​ധ​നം ത​രാ​ത്ത കേ​ന്ദ്രം അ​തി​ന്​ പു​തി​യ കാ​ര​ണ​ങ്ങ​ൾ പ​റ​യു​ക​യാ​ണെ​ന്ന്​ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ പ്രതികരിച്ചു. കേ​ര​ളം ന​വം​ബ​ർ 13നാ​ണ്​ മെ​മ്മോ​റാ​ണ്ടം ന​ൽ​കി​യ​തെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം തെ​റ്റാ​ണ്.

കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച​പ്ര​കാ​രം 1201 കോ​ടി രൂ​പ​യു​​ടെ ന​ഷ്ടം പ്ര​തി​പാ​ദി​ക്കു​ന്ന മെ​മ്മോ​റാ​ണ്ടം ആ​ഗ​സ്റ്റ്​ 17ന്​ ​സ​മ​ർ​പ്പി​ച്ചു. അ​തി​ന്‍റെ അ​ക്​​നോ​ള​ജ്​​മെ​ന്‍റ്​ കേ​ര​ള​ത്തി​ന്‍റെ പ​ക്ക​ലു​ണ്ട്. ആ​ദ്യം കൊ​ടു​ത്ത നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞ മൂ​ന്ന്​ കാ​ര്യ​ങ്ങ​ളി​ൽ ഒ​ന്നു​പോ​ലും ന​ട​പ്പാ​ക്കി​യി​ല്ല.

ആ ​മെ​മ്മോ​റാ​ണ്ടം ഒ​രു ഡെ​മി ഒ​ഫി​ഷ്യ​ൽ ലെ​റ്റ​റാ​ക്കി കാ​ണി​ച്ച്​ മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യെ വീ​ണ്ടും ക​ണ്ടു. ഇ​ങ്ങ​നെ നാ​ല്​ മെ​മ്മോ​റാ​ണ്ട​ങ്ങ​ൾ കേ​ന്ദ്ര​ത്തി​​ന്‍റെ കൈ​യി​ലു​ണ്ടെ​ന്നും മ​ന്ത്രി രാ​ജ​ൻ പ​റ​യുന്നു.

Tags:    
News Summary - Fund Allotment: CM against Central Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.