തിരുവനന്തപുരം: സംഗീതജ്ഞൻ ജി. ദേവരാജന്‍റെ സ്മരണാർഥം പരവൂർ സംഗീതസഭ ഏർപ്പെടുത്തിയ പുരസ്‌കാരം ഗായകൻ ജി. വേണുഗോപാലിന്. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മലയാള സിനിമയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നടൻ മധുവിന് സമ്മാനിക്കും. ശിൽപം, പ്രശസ്തി പത്രം എന്നിവ ഉൾപ്പെട്ടതാണ് പുരസ്കാരം. നവംബർ ഒന്നിന് പരവൂരിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.