തിരുവനന്തപുരം: സർക്കാർ വകുപ്പുകൾക്കായി െകട്ടിടം നിർമിച്ചുനൽകി വർഷങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാത്തതുകാരണം വലിയ സാമ്പത്തിക ബാധ്യതയിലേക്ക് കൂപ്പുകൂത്തുകയാണെന്ന് ഹാബിറ്റാറ്റ് ഗ്രൂപ് മേധാവി ജി. ശങ്കര്‍. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശമടക്കം ഉദ്ധരിച്ച് ഫേസ്ബുക്ക് ലൈവിലൂടെ പരസ്യമായാണ് ശങ്കർ ദുരനുഭവങ്ങൾ വിവരിച്ചത്. മിക്ക വകുപ്പുകളിൽനിന്നും തീർത്ത കെട്ടിടങ്ങൾക്ക് ബാക്കിനിൽക്കുന്ന സംഖ്യയുടെ തോത് സങ്കടപ്പെടുത്തുന്നതാണ്. കോടികളാണ് കിട്ടാനുള്ളത്. പള്ളിക്കത്തോട്ടിലെ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് രൂപകൽപന ചെയ്ത തുക ഇനിയും ലഭിച്ചിട്ടില്ല. യൂനിവേഴ്സിറ്റി, ദുരന്ത നിവാരണവകുപ്പ് തുടങ്ങി എല്ലാ വകുപ്പുകളും പണം നൽകാനുണ്ട്.
പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ്. തീരാകടങ്ങൾ ജീവനെടുക്കുന്ന തീരാവേദനയായി ബാക്കിനിൽക്കുന്നു. ഒാണക്കാലത്ത് എന്തുചെയ്യുമെന്ന് ആലോചിക്കുേമ്പാൾ മനസ്സിൽ കനലാളുകയാണ്. സഹപ്രവർത്തകർക്ക് മുഴുവൻ ശമ്പളം കൊടുക്കാൻ കഴിയുന്നില്ല. പ്രതിസന്ധി ഇത്ര നീളുമെന്ന് പ്രതീക്ഷിച്ചില്ല. രാഷ്ട്രീയനേതൃത്വം ഒപ്പമുണ്ട്. അവർ വളരെ സൗമനസ്യത്തോടെ കേൾക്കാനെങ്കിലും തയാറാകും.
അതിന് താെഴയുള്ള ചിലർ വിചാരിച്ചാൽ തങ്ങളുടെ ജീവിതത്തിെൻറ ഭാഗധേയം ഇല്ലാതാക്കാൻ കഴിയും. ഒാഫിസുകളിൽ കയറിയിറങ്ങി, ഗുമസ്തരുടെ മുന്നിൽ പതറിപ്പോകുകയാണ്. കിട്ടാനുള്ള പൈസ എങ്ങനെ തരാതിരിക്കാമെന്ന് ഗവേഷണം ചെയ്യുന്നവരുണ്ട്. രാജ്യം പത്മശ്രീ നല്കി ആദരിച്ച വ്യക്തിക്കാണ് ഈ ദുരനുഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.