അടൂർ: ചാനലുകാർ വിശേഷിപ്പിക്കുന്ന ‘താരരാജാവ്’ ആളു ശരിയല്ലെന്ന് തനിക്ക് നേരേത്ത അറിയാമായിരുെന്നന്ന് മന്ത്രി ജി. സുധാകരൻ. അടൂരിൽ കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ഭാര്യമാരുള്ളതല്ല വിഷയം. അയാൾ നല്ല നടൻ പോലുമല്ല. സാമൂഹിക വികാസത്തിന് എന്തു കോലമാണ് അയാൾ കെട്ടിയത്. ആണും പെണ്ണും കെട്ട വേഷങ്ങളാണ് ചെയ്തത്. സമൂഹത്തിന് സന്ദേശം നൽകുന്ന ഒരു സിനിമയിൽ പോലും അയാൾ അഭിനയിച്ചിട്ടില്ല. കഴിവുള്ള എത്രയോ പേരുണ്ട്. അവരൊന്നും മുന്നോട്ടുവരാൻ ഇവർ സമ്മതിക്കില്ല.
ഒരു പെണ്ണ് സിനിമയിൽ മുഖം കാട്ടിയാൽ അടുത്ത ദിവസം ചാനലുകളിൽ ഇൻറർവ്യൂവിനെത്തും. മുടി അങ്ങോട്ടും ഇങ്ങോട്ടുമിട്ട് ഇംഗ്ലീഷും തമിഴും മലയാളവും കൂട്ടിക്കലർത്തിയാണ് അവരുടെ സംസാരം. സമൂഹത്തിന് ആവശ്യമായ കാര്യങ്ങളൊന്നുമല്ല പറയുന്നത്. ചാനലുകാരും പത്രക്കാരും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.