ചിറ്റൂര്‍ (പാലക്കാട്): അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 50,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ചിറ്റൂരില്‍ 25 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന സ്റ്റേറ്റ് ഹൈവേ 25ഉം അനുബന്ധ റോഡുകളുടെയും അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് റോഡ് നിര്‍മിച്ചാല്‍ അടുത്ത ദിവസംതന്നെ വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിക്കുകയും വൈദ്യുതി വകുപ്പ് റോഡിന് നടുവില്‍ പോസ്റ്റിടുകയുമാണ്. ഇത് അനുവദിക്കില്ല. രണ്ട് വകുപ്പധികൃതരും ഇതുവരെ കള്ളക്കച്ചവടമാണ് നടത്തിയിരുന്നത്. മണ്ണിട്ട ഭാഗം പൊളിച്ചാല്‍ പുതിയ ടെന്‍ഡര്‍ ഇടാനാവില്ല. എന്നാല്‍, ടാറിട്ട ഭാഗം പൊളിച്ചാല്‍ പുതിയ ടെന്‍ഡര്‍ നല്‍കാം. പൊതുമരാമത്ത് വകുപ്പിന്‍െറ അനുമതിയില്ലാതെ ഇത്തരം പ്രവൃത്തികള്‍ ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും. ആധുനിക യന്ത്രങ്ങളുപയോഗിച്ച് ശാസ്ത്രീയമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് മാത്രമേ കരാര്‍ നല്‍കുകയുള്ളൂ. അല്ലാതെ, നടത്തുന്നുവെങ്കില്‍ സൂപ്പര്‍വൈസര്‍മാര്‍ മറുപടി പറയേണ്ടി വരും. നാളെ വരാനിരിക്കുന്ന ഭവിഷ്യത്തുകളും വികസനങ്ങളും മുന്നില്‍കണ്ട് വേണം നിര്‍മാണം നടപ്പാക്കാനെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരുടെയോ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയോ പേരിടാനുള്ളതല്ല സര്‍ക്കാര്‍ നിര്‍മിക്കുന്ന റോഡുകളും പാലങ്ങളും. എന്‍ജിനീയര്‍മാരുടെ നോട്ടക്കുറവ് മൂലം സംസ്ഥാനത്തുടനീളം നിരവധി പാലങ്ങള്‍ അപകട ഭീഷണിയിലാണ്. സംസ്ഥാനത്തെ 3000 പാലങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ജിനീയര്‍മാര്‍ പ്രവൃത്തി നിര്‍വഹിക്കുന്നവരാകണം. സ്വാര്‍ഥ ലാഭത്തിനായി നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നവരാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.കെ. ബിജു എം.പി, ടി.എസ്. തിരുവെങ്കിടം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.