കോഴിക്കോട്: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണത്തിന് മറുപടിയുമായി മന്ത്രി ജി. സുധാകരൻ. ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് മരുന്നും ഭക്ഷണവും നൽകലാണ് ഭരണകൂടത്തിെൻറ ഉത്തരവാദിത്തം. സർക്കാർ അത് കൃത്യമായി ചെയ്യുന്നുണ്ട്. ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലയിൽ നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. എല്ലായിടത്തേക്കും അവശ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. എന്നാൽ എല്ലാ ക്യാമ്പും സന്ദർശിക്കുകയെന്നത് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാത്ത രാഷ്ട്രീയം ചില പത്രങ്ങൾക്കുണ്ട്. കുട്ടനാട് കണ്ടിട്ടില്ലാത്തവരാണ് ചാനൽ ചർച്ചകൾ നയിക്കുന്നതെന്നും ജി.സുധാകരൻ പരിഹസിച്ചു.
അധികൃതര്‍ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. മൂന്ന് മന്ത്രിമാര്‍ ആലപ്പുഴ ജില്ലയിലുണ്ടായിട്ടും ഒരു മന്ത്രി പോലും ദുരിത ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും പ്രദേശത്ത് ഇതുവരെ സൗജന്യ റേഷന്‍ പോലും നൽക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.