പെരുന്ന: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കോടിയേരിയുടെ പരാമർശം എൻ.എസ്.എസിനെ കുറിച്ചുള്ള അജ്ഞത മൂലമെന്ന് സുകുമാരൻ നായർ വാർത്താകുറിപ്പിലൂടെ വ്യക്ത മാക്കി.
സി.പി.എമ്മിനും കോടിയേരിക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ നിരാശയുണ്ട്. അതിനാലാണ് എൻ.എസ്.എസിനെ വിമർശിക്കുന്നത്. മറ്റാരുടേയും തൊഴുത്തിൽ ഒതുങ്ങുന്നതല്ല എൻ.എസ്.എസ്. അതിന് ശ്രമിച്ചവരെല്ലാം നിരാശരായിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായി മതേതര നിലപാടാണ് സംഘടനക്കുള്ളതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
മന്നത്ത് പത്മനാഭനെ ഇപ്പോൾ വലിയ നവോത്ഥാന നായകനായി സി.പി.എം ഉയർത്തി പിടിക്കുന്നു. എന്നാൽ, 1959ൽ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാറിനെതിരെ നിലപാട് സ്വീകരിച്ചപ്പോൾ മന്നത്തിനെ പാർട്ടി എങ്ങനെയെന്ന് വിശേഷിപ്പിച്ചതെന്ന് ചരിത്രത്തിൽ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻ.എസ്.എസ് വിശ്വാസികൾക്കൊപ്പവും നിരീശ്വരവാദത്തിന് എതിരും ആണ്. സ്വന്തം വീഴ്ചകൾ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടതെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.