ഗഡ്കരിയേയും അമിത് ഷായേയും ഒരുപോലെ കാണാനാവില്ല; ആഭ്യന്തര മന്ത്രിയുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധം- മുനീർ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത ബന്ധമുണ്ടെന്ന് മുസ്‍ലിം ലീഗ് എം.എം.എൽ എം.കെ മുനീർ. ലാവ്ലിൻ കേസും അമിത് ഷായുടെ വരവും തമ്മിൽ ബന്ധമുണ്ട്. ലാവ്ലിൻ കേസ് നിരവധി തവണ മാറ്റിവെച്ചതിന് പിന്നിൽ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണ്. കേസ് മാറ്റണമെന്ന് കേസിൽ വക്കീലൻമാർ തന്നെയാണ് ആവശ്യപ്പെടുന്നതെന്നും മുനീർ പറഞ്ഞു.

നേരത്തെ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ അമിത് ഷാക്ക് വിമാനമിറക്കാൻ അനുമതി നൽകിയിരുന്നു. അന്ന് രാജകീയമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ മുഖ്യമന്ത്രി വരവേറ്റത്. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരേയും അമിത് ഷായേയും ഒരുപോലെ കാണാനാവില്ല.

ധാരാളം മന്ത്രിമാരുള്ള കേന്ദ്രമന്ത്രിസഭയിൽ നിന്നും അമിത് ഷായെ മാത്രം തെരഞ്ഞെടുത്തത് എന്തിനാണ്. അത് അദ്ദേഹം ആഭ്യന്തര മന്ത്രിയായത് കൊണ്ടാണ്. 2015ൽ യു.ഡി.എഫ് നിതിൻ ഗഡ്കരിയെ നെഹ്റു ട്രോഫി വള്ളംകളിയുടെ അതിഥിയായി യു.ഡി.എഫ് ക്ഷണിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇരുവരേയും ഒരുപോലെ കാണാനാവില്ലെന്ന് എം.കെ മുനീർ മറുപടി നൽകിയത്. അമിത് ഷാക്ക് എൽ.ഡി.എഫ് ഭരണകാലത്ത് ലഭിച്ച സ്വീകരണവും പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Gadkari and Amit Shah are not the same MK Muneer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.