കോഴിക്കോട്: ജനവാസമേഖലയിലൂടെ ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്നത് ഒഴിവാക്കാൻ അലൈൻമെൻറിൽ മാറ്റംവരുത്തണമെന്ന് ഇരകളും നിലവിലെ അലൈൻമെൻറിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് ഗെയിലും. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ഗെയിൽ വസ്തുതയെന്ത്’ സംവാദത്തിലാണ് വാദപ്രതിവാദങ്ങൾ ഉയർന്നത്. വിവിധ സമരസമിതികൾക്കുവേണ്ടി അഡ്വ. വി.ടി. പ്രദീപ്കുമാറാണ് ജനവാസമേഖല ഒഴിവാക്കി പദ്ധതി യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടത്.
കോടതിയടക്കം നിർദേശിച്ച സാഹചര്യത്തിൽ പുതിയ അലൈൻമെൻറുകൾ പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു ഗ്യാസ് അതോറിറ്റി ഒാഫ് ഇന്ത്യ (ഗെയിൽ) ഡെപ്യൂട്ടി ജനറൽ മാനേജർ എം. വിജു വ്യക്തമാക്കിയത്. പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രേമനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വിപുൽനാഥ് സ്വാഗതവും ട്രഷറർ കെ.സി. റിയാസ് നന്ദിയും പറഞ്ഞു. ഇരുവിഭാഗത്തിെൻറയും വാദങ്ങൾ.
ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു
എല്ലാവിധ സുരക്ഷമാനദണ്ഡങ്ങളും പാലിച്ചാണ് ഗെയിലിെൻറ പൈപ്പുകൾ സ്ഥാപിക്കുന്നതെന്നും ചിലർ അനാവശ്യ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നതായും എം. വിജു പറഞ്ഞു. ഡൽഹിയിലും മറ്റിടങ്ങളിലും ലോപ്രഷർ പൈപ്പുകൾ മാത്രമാണ് സ്ഥാപിച്ചത് എന്നു പറയുന്നത് വിഡ്ഢിത്തമാണ്. ഹൈപ്രഷർ പൈപ്പുകളും അവിടെയുണ്ട്. കളമശ്ശേരിയിലെ ജനവാസ മേഖലയിലും ഇത്തരം ൈപപ്പുകൾതന്നെയാണ് സ്ഥാപിച്ചത്.
കാലഘട്ടത്തിെൻറ ഇന്ധനമാണ് എൽ.എൻ.ജി. ഇത് വേണ്ട തരത്തിൽ ഉപയോഗിക്കാത്തത് വലിയ നഷ്ടമാണ്. 20 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. എന്നാൽ, ഭൂമിയുടെ അവകാശി ഉടമതന്നെയാണ്.
ഭൂമി കൈമാറുന്നതിനോ ഒരു മീറ്ററിലധികം വേരിന് നീളമില്ലാത്ത കൃഷി ചെയ്യുന്നതിനോ തടസ്സമില്ല. വലിയ യന്ത്രങ്ങൾ അടക്കം എത്തിച്ച് സ്ഥലത്തുവെച്ചാണ് പൈപ്പുകൾ കൂട്ടിയോജിപ്പിക്കുക. അതിനുള്ള സൗകര്യങ്ങൾ മുൻനിർത്തിയാണ് 20 മീറ്റർ വീതിയിലെ മരങ്ങളും മറ്റും മുറിക്കുന്നത്. റേഡിയോഗ്രഫി, ൈഹഡ്രോ ടെസ്റ്റ് എന്നിവയടക്കം നടത്തിയശേഷം ഒാഡിറ്റും സർട്ടിഫിക്കേഷനും നടത്തിയാണ് ഗ്യാസ്ലൈനിന് കൈമാറുക. വാൾവ് സ്റ്റേഷനുകളിൽനിന്ന് പ്രഷർ കുറഞ്ഞ പൈപ്പുകളുപയോഗിച്ചാണ് ഗാർഹിക-വ്യവസായ ആവശ്യത്തിന് എൽ.എൻ.ജി നൽകുക.
പൈപ്പിന് ചുറ്റും പ്രത്യേക ആവരണം ഉണ്ടാകും. അതിനാൽ തുരുേമ്പാ മറ്റു പ്രശ്നങ്ങളോ ഉണ്ടാവില്ല. നഷ്ടപരിഹാരം നൽകുേമ്പാൾ ഏറ്റെടുത്ത ഭൂമി സംബന്ധിച്ച രേഖകൾ കൈമാറുന്നുണ്ട്. മലബാർ മേഖലയിൽ റീസർവേ നടത്താത്തതിനാൽ ഒരേ സർവേ നമ്പറിലാണ് നിരവധി പേരുടെ ഭൂമി. അതാണ് ഏറ്റെടുക്കാത്ത ഭൂമിപോലും േനാട്ടിഫിക്കേഷൻ പരിധിയിൽ ഉൾപ്പെടാൻ ഇടയാക്കിയത്. ബദൽ അെലെൻമെൻറ് ചിന്തിക്കാൻ കഴിയില്ല. നഷ്ടപരിഹാരം വർധിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ വിളിച്ച യോഗത്തിൽ ചർച്ച നടക്കുമെന്നാണ് കരുതുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.