കോഴിക്കോട്: ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിലെ അതിക്രമങ്ങൾക്കെതിരെ ജനുവരി 31ന് നിയമസഭ മാർച്ച് സംഘടിപ്പിക്കും. നേരേത്ത 24ന് നടത്താൻ നിശ്ചയിച്ച മാർച്ച് വാഹന പണിമുടക്ക് കാരണമാണ് മാറ്റിയത്. മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ജനകീയസമര സമിതി സംസ്ഥാന സമിതി കൺവീനർ സി.പി. ചെറിയ മുഹമ്മദ് അറിയിച്ചു. പൈപ്പ് ലൈൻ ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കുക, സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചെന്ന് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.