രണ്ട് തവണ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട കള്ളനും കൂട്ടാളിയും ബൈക്ക് മോഷ്ടിച്ച് വൃദ്ധയുടെ സ്വർണമാല കവർന്നതിന് അറസ്റ്റിൽ

കഴക്കൂട്ടം: കഴക്കൂട്ടത്ത് നിന്നും ബൈക്ക് മോഷ്ടിച്ച ശേഷം അതേബൈക്കിൽ സ്റ്റേഷൻ കടവിലെത്തി സ്വർണ്ണമാലയും പൊട്ടിച്ചു കടന്ന കുപ്രസിദ്ധ കുറ്റവാളികളെ കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തു. മുൻപ് രണ്ടു തവണ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട തിരുവനന്തപുരം വെട്ടുകാട് സ്വദേശി അനൂപ് ആന്റണി (28), സഞ്ചു (27) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടം ജംഗ്ഷനു സമീപം നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാരന്റെ ബൈക്ക് രണ്ടംഗ സംഘം മോഷ്ടിച്ചത്. തുടർന്ന് തുമ്പ സ്റ്റേഷൻ പരിധിയിൽ സ്റ്റേഷൻകടവിൽ വച്ച് നടന്നു പോവുകയായിരുന്ന വയോധികയുടെ സ്വർണ്ണമാലയും കവർന്ന ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.

പൊലീസ് സി സി ടി വി ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടികൂടിയ രണ്ടുപേരും പേട്ട, വഞ്ചിയൂർ, വലിയതുറ, തമ്പാനൂർ, ഫോർട്ട് സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് കഴക്കൂട്ടം പൊലീസ് എസ് എച്ച് ഒ ജെ.എസ്. പ്രവീൺ പറഞ്ഞു.

ഇവരെ കസ്റ്റഡിയിൽ വാങ്ങി മോഷണം പോയ ബൈക്കും സ്വർണ്ണമാലയും കണ്ടെടുക്കുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Gang involved in chain snatching on stolen bike held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.