ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷും കൂട്ടാളി സാബുവും കീഴടങ്ങി

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ആംബുലൻസ് ഡ്രൈവർമാരെ കത്തി വീശി ഭീഷണിപ്പെടുത്തിയ കേസിൽ ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷും കൂട്ടാളി സാബുവും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇരുവരുടെയും ജാമ്യഹരജി പരിഗണിച്ച ഹൈകോടതി 21 ന് മുമ്പ്​ അന്വേഷണ ഉദ്യോഗസ്ഥന്​​ മുന്നിൽ കീഴടങ്ങണമെന്ന്​ നിർദേശിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഇരുവരും സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസിൽ പുത്തൻപാലം രാജേഷിനെയും സാബുവിനെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകീട്ടോടെ കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും ജാമ്യം നൽകി വിട്ടയച്ചു. ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടയിൽ രാജേഷിനെയും കൂട്ടാളിയെയും കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന്​ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അനുവദിച്ചില്ല. കാപ്പ ആക്ട് ചുമത്തിയിരുന്നെങ്കിലും അതും അംഗീകരിച്ചില്ല.

ആംബുലൻസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിന്​ പിന്നാലെ മെഡിക്കൽ കോളജിൽനിന്ന്​ രക്ഷപ്പെട്ട കാർ കണ്ടെത്തിയെങ്കിലും രാജേഷ് ഒളിവിൽ പോകുകയായിരുന്നു. ഇയാൾക്കായി മറ്റു സംസ്ഥാനങ്ങളിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഹൈകോടതിയിൽ ജാമ്യഹരജി നൽകിയത്.

അതേസമയം, തിരുവനന്തപുരം പാറ്റൂരിൽ കൺസ്​ട്രക്​ഷൻ ഉടമയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെയും ഇയാളുടെ മൂന്ന് സുഹൃത്തുകളെയും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെങ്കിലും നാലുപേരും ഒളിവിൽ തുടരുക‍യാണ്.

Tags:    
News Summary - Gang leader Puthanpalam Rajesh and his accomplice Sabu surrendered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.