തിരുവല്ല: കാട്ടൂക്കരയിൽ ശനിയാഴ്ച പുലർച്ച ഗുണ്ടകൾ ചേർന്ന് വീടും വാഹനങ്ങളും അടിച്ചു തകർത്തു. കൊച്ചുപുരയിൽ വീട്ടിൽ അജിത പ്രസാദിന്‍റെ (51) വീടാണ് തകർത്തത്. സംഭവസമയം ഇവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വീടിന്റെ എല്ലാ ജനൽ ചില്ലകളും തകർത്തു. ബഹളം കേട്ടെത്തിയ വീട്ടമ്മയുടെ മുഖത്ത് ജനാലയിലൂടെ കുരുമുളക് സ്‌പ്രേ അടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. വീട്ടിലെ നാല് നായ്ക്കളുടെ കണ്ണിലും കുരുമുളക് സ്പ്രേ ചെയ്തു.
വീടിന് കുറച്ചു മാറി നിർത്തിയിട്ട അജിതയുടെ ഇന്നോവ കാറും തകർത്തു. വടിവാളും കമ്പവടികളുമായി എത്തിയ ഗുണ്ടകളെ പേടിച്ച് സമീപവാസികളും വീടിനു പുറത്തിറങ്ങിയില്ല. വീടിന്റെ കാർഷെഡിൽ സൂക്ഷിച്ച രണ്ട് ബൈക്കും ഒരു സ്‌കൂട്ടറും അക്രമികൾ തകർത്തു. വീടിന്റെ പ്രധാന വാതിലും വടിവാൾ ഉപയോഗിച്ച് തകർത്തെങ്കിലും പൂട്ട് തുറക്കാനായില്ല.
വീട്ടിലേക്കുള്ള എല്ലാ ജല വിതരണ കുഴലുകളും മുറിച്ചുമാറ്റി.അഞ്ചുപേരാണ് ഗുണ്ടസംഘത്തിലുണ്ടായിരുന്നതെന്ന് വീട്ടമ്മ പറഞ്ഞു. വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തിരുവല്ല കോടതിയിൽ കേസ് നിലവിലുണ്ട്. തിരുവല്ല പൊലീസിൽ വീട്ടമ്മ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.